പത്തനംതിട്ട: പട്ടികജാതി ഫണ്ട് വിനിയോഗത്തിൽ നടക്കുന്ന അഴിമതി അന്വേഷിക്കണമെന്ന് കെ.പി.എം.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥതലത്തിൽ തികഞ്ഞ അനാസ്ഥയും, അഴിമതിയും നടക്കുന്നു ഇതു നിറുത്തലാക്കിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ പി എം എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ശശാങ്കന്റെ നാലാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ സെക്രട്ടറി കെ വി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി നേതാക്കളായ എം കെ രഘു, സുധീർ കുമാർ, വി ജി കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.