പത്തനംതിട്ട : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പേരിൽ കായിക പരിശീലനം നൽകുമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തുന്നതായി പരാതി. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ അറിവോടെയല്ല പിരിവ് നടത്തുന്നത്. ഇക്കാര്യത്തിൽ അസോസിയേഷന് യാതൊരു ഉത്തരവാദിത്തവുമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ആർ. പ്രസന്നകുമാർ അറിയിച്ചു.