റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്തിലെ വലിയകാവ് വാട്ടറുകയം റോഡ് തകർന്നു. ഞണ്ടുതോട്ടിൽ പടിയിൽ നിന്ന് വാട്ടറുകയും വഴി മന്ദമരുതിക്കുള്ള പ്രധാന പാതയാണിത്. മന്ദമരുതിയിൽ നിന്ന് വാട്ടറുകയും വരെ പഴവങ്ങാടി പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗം ടാർചെയ്ത് സഞ്ചാര യോഗ്യമാണ്. എന്നാൽ അങ്ങാടി പഞ്ചായത്തിന്റെ ഭാഗമാണ് തകർന്നുകിടക്കുന്നത്. പലയിടത്തും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടു. പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.