punar
പുനർജനി സാമൂഹിക കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ശാഖ, പത്തനംതിട്ട റിഹാബിലിറ്റേഷൻ ആൻഡ് പെയിൻ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 'പുനർജനി' സാമൂഹിക കാരുണ്യ പദ്ധതി ആരംഭിച്ചു. മന്ത്രി വീണാ ജോർജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാധാരണ ജനങ്ങളിലേക്ക് ഫിസിയോതെറാപ്പി എത്തിക്കുക, കൊവിഡാനന്തര പുനരധിവാസം, സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുകൾ,അർഹതപ്പെട്ടവർക്ക് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയാണ് പദ്ധതിവഴി ഉദ്ദേശിക്കുന്നത് പത്തനംതിട്ട ശാഖാ പ്രസിഡന്റ് ഡോ.നിഷാദ് എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ്, സി. പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി. പി. എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ബി.ഹർഷകുമാർ, പി.എസ് മോഹനൻ, ശ്യാം ലാൽ, അഡ്വ.എസ് മനോജ് സെക്രട്ടറി ഡോ.വിശാൽ ജോൺസൺ, ഡോ.വിനയൻ പത്താണി,ഡോ.വിൻസി വിശാൽ തുടങ്ങിയവർ സംസാരിച്ചു.