തിരുവല്ല: ശബരിമല ഇടത്താവളം നിർമ്മാണം അടിയന്തരമായി പൂർത്തികരിക്കുക, വാക്സിനേഷൻ കേന്ദ്രങ്ങളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ ഭരണസമിതിക്കെതിരെ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് മുൻസിപ്പൽ കവാടത്തിൽ ജനകിയ ധർണ സംഘടിപ്പിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യം മണിപ്പുഴ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്യും.