തിരുവല്ല: നഗരസഭ 31-ാം വാർഡ് മന്നൻകരച്ചിറ - കാഞ്ഞിരുവേലി പാലം - കാട്ടൂക്കര റോഡിലെ കുഴി അപകടഭീഷണിയായി.കാവുഭാഗം -മുത്തൂർ റോഡുമായി ബന്ധിക്കുന്ന ഭാഗത്താണ് കുഴി . ഇവിടെ വർഷങ്ങൾക്ക് മുമ്പ് പൈപ്പിന്റെ വാൽവ് സ്ഥാപിച്ചിരുന്നു. വാൽവിന്റെ മുകളിലെ സ്ളാബ് തകർന്നതാണ് കുഴിയുണ്ടാകാൻ കാരണം. നാട്ടുകാർ പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും കുഴി അടയ്ക്കുകയോ സ്ളാബ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കാൽനടയാത്രക്കാരും വാഹനങ്ങളും ആഴമുള്ള കുഴിയിൽ വീഴാനുള്ള സാദ്ധ്യതയേറെയാണ്. നാട്ടുകാർ മുളനാട്ടി ചുവപ്പ് തുണി വിരിച്ച് അപകടമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടുത്തെ കാഞ്ഞിരുവേലി പാലത്തിന്റെ നിർമ്മാണവും നടന്നുവരികയാണ്. റോഡിന്റെ മദ്ധ്യഭാഗത്ത് രൂപപ്പെട്ട വലിയ കുഴി കൂടാതെ റോഡിന്റെ പലഭാഗങ്ങളും തകർന്നുകിടക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

-------------------

കുടിവെള്ള പൈപ്പിന്റെ വാൽവ് സ്ഥാപിച്ചിരുന്ന കുഴിയുടെ സ്ളാബ് തകർന്നഭാഗത്ത് അറ്റകുറ്റപ്പണി നടത്താൻ ടെൻഡറായിട്ടുണ്ട്. ഉടനെ ഈ പണികൾ പൂർത്തിയാക്കും. ഇതോടൊപ്പം റോഡ് ടാർ ചെയ്യാനും നടപടി തുടങ്ങിയിട്ടുണ്ട്.


വിജയൻ തലവന
മുൻസിപ്പൽ വാർഡ് കൗൺസിലർ