കോഴഞ്ചേരി: മെഴുവേലി പഞ്ചായത്തിലെ 9, 10 വാർഡുകളിൽ നാളുകളായി വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി കൈയ്യന്തടം ,തുണിയോട്, മഞ്ഞപ്പുഴ എരമത്തിൽപ്പടി, മേലത്തേമുക്ക് എന്നിവിടങ്ങളിലാണ് വഴിവിളക്കുകൾ ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ഈ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യവും പതിവാണ്. ഇതു കാരണം ആളുകൾക്ക് പുറത്തിറങ്ങാനും ഭയമാണ്. വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.