കോഴഞ്ചേരി : പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ കോൺഗ്രസ് തോട്ടപ്പുഴശേരി മണ്ഡലം കമ്മിറ്റി ധർണയും ഒപ്പു ശേഖരണവും നടത്തി. മാരാമണ്ണിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി. ഗോപാലകൃഷ്ണൻ നായർ, ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. രാധാ ചന്ദ്രൻ , ജോസഫ് തോമസ്, എൽ.സി ക്രിസ്റ്റഫർ, അനീഷ് കുമാർ, ജെസി മാത്യു എന്നിവർ പ്രസംഗിച്ചു.