dhrna

കോന്നി : സഹകരണ ജീവനക്കാരുടെ പ്രൊവിഡണ്ട് ഫണ്ട് നിക്ഷേപത്തിന് പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി തിരുത്തുക, പ്രൊവിഡണ്ട് ഫണ്ട് നിക്ഷേപത്തിന് ഇ.പി.എഫ് അംഗീകാരം ലഭ്യമാക്കി ആദായനികുതി ഇളവ് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോ - ഓപ്പറേ​റ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) നേതൃത്വത്തിൽ കേരളാ ബാങ്ക്‌ കോന്നി ബ്രാഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.പി.എം കോന്നി ഏരിയ കമ്മി​റ്റി അംഗം ​ടി. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു യൂണിയൻ ഏരിയ കമ്മി​റ്റി അംഗം അഖിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ജോൺ പി. മാത്യു , ഷിജു, കൃഷ്ണചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.