തിരുവല്ല; സംയുക്ത കർഷക തൊഴിലാളി ദേശിയ സമരസമിതി ആഹ്വാനം ചെയ്ത ദേശീയ സമരത്തിന്റെ ഭാഗമായി താലൂക്കുതല ധർണ സമരം ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡേറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ജി രതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി എം.ജെ.അച്ചൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.എസ് ഏരിയ സെക്രട്ടറി പി.ഡി.മോഹൻദാസ്, കെ.എസ്കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് തങ്കമണി നാണപ്പൻ, കർഷക തൊഴിലാളി ഫെഡറേഷൻ മേഖലാ സെക്രട്ടറി കെ.കെ.ചെല്ലപ്പൻ. പി.ജി.സുരേഷ്, പൊന്നപ്പൻ വേങ്ങൽ, വിജയമ്മ ഭാസ്കർ എന്നിവർ സംസാരിച്ചു.