പത്തനംതിട്ട: എൻ.ജി.ഒ.അസോസിയേഷൻ ജില്ലാ സമ്മേളനം 28ന് ഓൺലൈനായി നടക്കും. രാവിലെ 9 ന് പതാക ഉയർത്തും. 10ന് കൗൺസിൽ യോഗം. ഉച്ചക്ക് 2 ന് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും 3ന് സംഘടനാ ചർച്ചയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രവിന്ദ്രനും പങ്കെടുക്കും. വൈകിട്ട് നാലിന് യാത്രയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി രഞ്ചു. കെ. മാത്യു ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ കൗൺസിൽ യോഗവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ, സെക്രട്ടറി അജിൻ ഐപ് ജോർജ്ജ് എന്നിവർ അറിയിച്ചു.