കടമ്പനാട് : കാർഷിക സർവകലാശാലയുടെ സഹായത്തോടെ മേലൂട് പട്ടികജാതി കോളനിയിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ഷെഡ്യൂൾഡ്കാസ്റ്റ് സബ് പ്ലാൻ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. നൂറ് കുടുംബങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു കുടുംബത്തിലെ ഒരാൾ വീതമുളള 10 ഗ്രൂപ്പുകളാണ്. പദ്ധതിയുടെ നിർവഹണത്തിനായി ഓരോ ഗ്രൂപ്പിലും പ്രസിഡന്റ്, സെക്രട്ടറി അടങ്ങിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഒരു അംഗത്തിന് 10 ഗ്രൂപ്പിന് ഗ്രോ ബാഗ് വീതം ഒരു ഗ്രൂപ്പിന് 100 ഗ്രോ ബാഗുകളും പച്ചക്കറി തൈകളുമാണ് നൽകുന്നത്. ഇതു കൂടാതെ അംഗങ്ങളുടെ ഉപയോഗത്തിനും തൊഴിലിനുമായി ചെറിയ വാടക ഈടാക്കി നൽകുന്നതിന് 3 കാടുവെട്ടിയന്ത്രം, 10 സ്പ്രെയർ , 3 തൂമ്പയും 4 കൂന്താലിയും നൽകി. ഉപകരണങ്ങൾ രൂപീകരിച്ച സമിതിക്ക് കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എല്ലാ മേഖലയുടെയും വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ചിറ്റയം പറഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്, പഞ്ചായത്തംഗം ഷൈലജ പുഷ്പൻ ,കാർഷിക വികസന സമിതിയംഗം എ.വി. ജയൻ., ടി മുരുകേശ്, വി.എൻ വിദ്യാധരൻ ,പഴകുളം ശിവദാസൻ , ആസിയാബീവി എന്നിവർ പ്രസംഗിച്ചു.