അടൂർ :കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ച് അടൂർ എസ്.എൻ.ഐ.ടിയിൽ 527 ദീപങ്ങൾ തെളിച്ചു. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ധിരജവാൻമാരെ അനുസ്മരിച്ച് കോളേജ് കാമ്പസിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്തു. പ്രൊഫ. ചൈത്രയുടെ നേതൃത്വത്തിൽ കോളേജിലെ വിവിധ ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.രാധാകൃഷ്ണൻ നിർവഹിച്ചു ,അക്കാഡമിക് ചെയർമാൻ ഡോ.കേശവ് മോഹൻ ധീര ജവാന്മാരെ അനുസ്മരിച്ച് സംസാരിച്ചു.