തിരുവല്ല: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. എ.കെ.പി.സി.ടിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ച് വർഷം പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ മാറ്റങ്ങളുടെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്കു രണ്ടാം പിണറായി സർക്കാർ തുടക്കംക്കുറിച്ചുവെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കുന്ന കേന്ദ്രനയം സൃഷ്ടിക്കുന്ന ഗുണനിലവാര തകർച്ചയടക്കമുള്ള വെല്ലവിളികളെ ചെറുത്തു തോൽപ്പിക്കുക, സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്ക് ശക്തി പകരുക എന്ന വലിയ ഉത്തരവാദിത്വമാണ് എ.കെ.പി.സി.ടിയേക്കുള്ളതെന്ന് മന്തി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഡോ.റെന്നി പി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ജി. നായർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ഡോ.അഭിലാഷ് എൻ, മനീഷ് ജേക്കബ്, രാജേഷ് എസ്, ഡോ.സുമേഷ് വാസുദേവൻ, ഡോ.പി.എൻ. ഹരികുമാർ, .ടി.പി.മാർക്കോസ്,ഡോ.ബിജു പുഷ്പൻ, ഡോ.മഹേഷ് എസ്.കെ, പി.ഹരിദാസ്,ഡോ.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു.