തിരുവല്ല: പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വെൺപാല ഡിവിഷനിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ബ്ലോക്ക്‌ പഞ്ചായത്തംഗം വിശാഖ് വെൺപാല രാജീവ്‌ ഗാന്ധി പുരസ്‌കാരം നൽകി അനുമോദിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലെത്തി പുരസ്‌കാരം സമ്മാനിച്ചു. പഞ്ചായത്തംഗം ജോ ഇലഞ്ഞിമൂട്ടിൽ, അഭിലാഷ് വെട്ടിക്കാടൻ, കലാധരൻപിള്ള, ജോൺസൺ, മോൻസി തോമസ്, രഞ്ജിത് പൊന്നപ്പൻ,നിസിൽ രാജ്, രതീഷ് പി.ജി, പോൾ തോമസ്, അശോക്കുമാർ, ശ്രീനാഥ് പി.പി, ബിജോയ്‌ കല്ലുങ്കൽ, വിനീത് വെൺപാല, ആൽബിൻ സജി, സനോഷ് എന്നിവർ പങ്കെടുത്തു.