1
ബി.കെ എം.യു ദേശീയ പ്രക്ഷോഭത്തിെ ര ഭാഗമായി കടമ്പനാട്ന നടന്ന സമരം എ.ഐ റ്റിയുസി ജില്ലാ സെക്രട്ടറി റ്റി ആർ ബിജു ഉദ്ഘാടനം ചെയ്യുന്നു.

കടമ്പനാട് :ജാതി - വർണാടിസ്ഥാനത്തിൽ തൊഴിലുറപ്പു പദ്ധതിയെ വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, രാജ്യത്തെ മുഴുവൻ കർഷകത്തൊഴിലാളികൾക്കും തൊഴിലും വരുമാനവും ഉറപ്പാക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു.(ഭാരത് ഖേദ് മസ്ദൂർ യൂണിയൻ -എ.ഐ റ്റി.യു.സി ) നടത്തിയ ധർണ എ.ഐ .റ്റി യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. ബിജു ഉദ്ഘാടനം ചെയ്തു. കടമ്പനാട് വിജയകുമാർ, ശരത് ലാൽ, വിനോദ് ,റെജി ശാമുവൽ , അരുൺബാബു, അനികുമാർ എന്നിവർ പ്രസംഗിച്ചു.