perunad-bjp-members
പ്രതിഷേധം ബിജെപി സംസ്ഥാന കൗൺസിൽ അംഗം അനോജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്തിലെ ഒരു വീട്ടിൽ നിന്ന് ആയിരം രൂപ വീതം പിരിച്ചെടുക്കാനുള്ള എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി നീക്കത്തിനെതിരെ ബി.ജെ.പിയുടെ മെമ്പർമാർ പഞ്ചായത്ത് പടിക്കൽ പ്രതിഷേധിച്ചു. സമരപരിപാടി മെമ്പർ അരുൺ അനിരുദ്ധന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അനോജ്കുമാർ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ശ്യാം മോഹൻ,മഞ്ജു പ്രമോദ്,ശ്യാരി ടി.എസ് ബി.ജെ.പി പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് മനീഷ് പെരുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുളഹരി എന്നിവർ സംസാരിച്ചു.