റാന്നി: ഒന്നര ലിറ്റർ ചാരായവും കോടയുമായി രണ്ടു പേരെ വെച്ചൂച്ചിറ പൊലീസ് പിടികൂടി.മണ്ണടിശാല പുത്തൻകുടി വീട്ടിൽ ലിജു(39), മുണ്ടക്കയം കൂട്ടിക്കൽ മാടപ്പള്ളി മോഹനകുമാർ(40)എന്നിവരാണ് പിടിയിലായത്. നെല്ലിശേരിപ്പാറയിൽ വച്ച് അരലിറ്റർ ചാരായവുമായി ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് ഇവർ പിടിയിലാവുന്നത്.പിന്നീട് ലിജുവിന്റെ മണ്ണടിശാലയിലെ വീട്ടിൽ നിന്ന് ഒരുലിറ്റർ ചാരായവും 25ലിറ്റർ കോടയും കണ്ടെടുക്കുകയായിരുന്നു.റാന്നി ഡിവൈ.എസ്.പി മാത്യുജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷൈൻ,എസ്.ഐമാരായ സന്ദീപ്,അഷറഫ്,എ.എസ്.ഐമാരായ അനിൽകുമാർ,കൃഷ്ണൻകുട്ടി,സി.പി.ഓമാരായ അബ്ദുൾസലിം,അലക്സ്,സുകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്ര്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു