ration-strike-mallappally
റേഷൻ വ്യാപാരികൾ മല്ലപ്പള്ളി താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് പ്രഖ്യാപിച്ച കമ്മീഷൻ തുക പത്തു മാസമായി നൽകാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് പരിധിയിലുള്ള റേഷൻ വ്യാപാരികൾ മല്ലപ്പള്ളി താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി. സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. വിവിധ സംഘടനാ ഭാരവാഹികളായ പി.ജി.ഹരികുമാർ, തെള്ളിയൂർ കൃഷ്ണകുമാർ, കെ.വിജയവർമ്മ, കെ.കെ. ശ്രീകുമാർ, കെന്നഡി തോമസ്, പി.കെ വറുഗീസ്, ലാലി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.