തിരുവല്ല : ഓതറ അനശ്വര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ (സ്നേഹഗാഥ) ബോധവത്കരണ സെമിനാർ നടന്നു.ഗ്രന്ഥശാല പ്രസിഡന്റ് ഓതറ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എം. കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ അംഗം റെജികുമാർ ത്രിവേണി,ലൈബ്രറി കമ്മിറ്റി അംഗം രാജാശേഖരൻ നായർ ചെറുവള്ളിൽ, സജീന്ദ്രൻ തീപുക, ഷാജി കുന്നേകാട്, ലൈബ്രറിയൻ വത്സമണി , മനോജ്‌ ചാക്കോ എന്നിവർ പ്രസംഗിച്ചു.