waste
മാലിന്യം നിറച്ചെത്തിയ വാഹനം

തിരുവല്ല: കിഴക്കൻമുത്തൂർ നാട്ടുകടവിൽ മാലിന്യം പ്ലാസ്റ്റിക് കവറിൽ നിറച്ചു കൊണ്ടുവന്ന വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മിനിലോറിയിൽ മാലിന്യങ്ങൾ നിറച്ച് മൂടിയ നിലയിൽ വാഹനം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ മുൻസിപ്പൽ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ മാലിന്യങ്ങൾ കണ്ടെത്തിയത്, നിരണം സ്വദേശിയായ യുവതിയുടെ പേരിലുള്ള വാഹനമാണെന്ന് നമ്പർ പരിശോധിച്ച് അധികൃതർ കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തിരുവല്ലയിലെ ബൈപ്പാസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യം ചാക്കിലാക്കി തള്ളുന്നത് പതിവാണ്.