മല്ലപ്പള്ളി : നിർമ്മൽ ജ്യോതി പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണിമദിനവും രക്ഷാകർത്തൃദിനവും ആഘോഷിച്ചു. ഗുരുപൂർണിമ ദിനത്തിന്റെ പ്രാധാന്യം, മാതാപിതാക്കളോടുള്ള കടമകൾ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരായ അദ്ധ്യാപകർ ക്ലാസെടുത്തു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കു സ്മരണാഞ്ജലി അർപ്പിച്ചു. നിർമ്മൽ ജ്യോതി സ്‌കൂൾ ഡയറക്ടർ നിർമ്മല ദേവി, പ്രിൻസിപ്പൽ ജയശ്രീ ജി.നായർ, അജിത, അനിത, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.