തിരുവല്ല: യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത തിരുമൂലപുരം സ്വദേശിയായ ഐക്കരപറമ്പിൽ സുബേദർ വേണുഗോപാലിനെ ബി.ജെ.പി ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം പൊന്നാട അണിയിച്ച് ആദരിച്ചു. ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിജേഷ് വടക്കനാട്ട്, വൈസ് പ്രസിഡന്റ് രാജീവ്, ഒ.ബി.സി മോർച്ച ടൗൺ വൈസ് പ്രസിഡന്റ് സജീവ്, യുവമോർച്ച ടൗൺ വൈസ് പ്രസിഡന്റ് അനു ആനന്ദ്, യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് നിഖിൽ, യൂണിറ്റ് സെക്രട്ടറി വിശാഖ് എന്നിവർ പങ്കെടുത്തു.