ചിറ്റാർ : കാട്ടാനകളുടെ ശല്യത്തിൽ ഭയപ്പാടോടെ കഴിയുകയാണ് ചിറ്റാർ പഞ്ചായത്ത് നിവാസികൾ. ഇന്നലെ രാവിലെ വയ്യാറ്റുപുഴ ആനപ്പാറമലയിൽ രണ്ട് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു.
വില്ലൂന്നിപാറയിൽ ആണ് ആനകളെ ആദ്യം കണ്ടത്.
റബ്ബർ ടാപ്പിംഗ് തൊഴിലാളി ഒാടി രക്ഷപ്പെട്ടു. ഫോറസ്റ്റുകാർ എത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. പിന്നീട് ആറാട്ടുകുടുക്കയിലും മൺപിലാവിലും ഇവയെ പ്രദേശവാസികൾ കണ്ടു.