തിരുവല്ല: നെടുമ്പ്രം സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന ബാങ്ക് സെക്രട്ടറി കെ.സി മനുബായിക്ക് 29ന് യാത്രയയപ്പ് നൽകും. നെടുമ്പ്രം പുത്തൻകാവ് ദേവസ്വം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എ.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ആർ.സനൽകുമാർ മുഖ്യപ്രഭാഷണം നടത്തും. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, മുൻ ബാങ്ക് പ്രസിഡന്റുമാരായ എം.കെ.രാഘവൻപിള്ള, സി.ജി.കുഞ്ഞുമോൻ, അസി.രജിസ്ട്രാർ ജനറൽ സുജാത എം.പി, ഓഡിറ്റ് അസി,രജിസ്ട്രാർ ഗീതാകുമാരി, ബാങ്ക് മാനേജർ ആർ.സജീവ്കുമാർ എന്നിവർ പ്രസംഗിക്കും.