പത്തനംതിട്ട: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെയും മുനിസിപ്പൽ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിവസത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്‌ക്വാഡ്രൺ ലീഡർ ടി. സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമബോർഡ് വൈസ് പ്രസിഡന്റ് ലഫ്. കേണൽ വി. കെ. മാത്യു, ജില്ലാ സെക്രട്ടറി ടി. പദ്മകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി പി. ടി. ബാബു, പി. കെ. ആനന്ദൻകുട്ടി, പി. ഇ. സലിം, ലഫ്. കേണൽ വസന്ത കുമാരി, രാജമ്മ വേണുഗോപാൽ, കവിത സുരേഷ്, വേണുഗോപാൽ, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.