തിരുവല്ല: പോസ്റ്റ് ബി.എസ് സിക്ക് സീറ്റ് തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കാവുംഭാഗം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കാവുംഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു മാത്യുവിനെതിരെ എരുമേലി സ്വദേശി ദീപു പുന്നൂസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ദിപുവിന്റെ സഹോദരിക്ക് ബംഗളുരുവിലെ കോളേജിൽ പോസ്റ്റ് ബി.എസ് സിക്ക് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരം രൂപയും സർട്ടിഫിക്കറ്റുകളും ഷൈജു വാങ്ങിയതായാണ് പരാതി. 2019ലായിരുന്നു സംഭവം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഷൈജു പണവും സർട്ടിഫിക്കറ്റുകളും മടക്കി നൽകാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം പ്ലസ് ടു സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഷൈജു മാത്യുവിനെതിരെ സമാനമായ നിരവധി പരാതികൾ ലഭിച്ചതായും ഇയാളുടെ ഫോൺ ഓഫാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.