പത്തനംതിട്ട : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബി.ഡി.ജെ.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് സമീപം ധർണ സംഘടിപ്പിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം എന്ന സന്ദേശമുയർത്തിയാണ് ധർണ. ഇന്ന് രാവിലെ 11ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ, മണ്ഡലം ആസ്ഥാനങ്ങളിലും ധർണ സംഘടിപ്പിക്കും.