അരുവാപ്പുലം: കൊക്കാത്തോട്ടിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്ച്ച രാത്രിയിൽ കോട്ടാംപാറ സുലോചനയുടെ വീട് കാട്ടാനക്കൂട്ടം പൂർണമായി നശിപ്പിച്ചു. മകൻ സ്ഥലത്തില്ലാത്തതിനാൽ വൃദ്ധയായ സുലോചന അയൽപക്കത്തെ വീട്ടിലാണ് ഉറങ്ങിയത്. പുലർച്ചെയെത്തിയപ്പോഴാണ് കാട്ടാനകൾ വീട് നശിപ്പിച്ചത് കണ്ടത്. അരുവാപ്പുലം പഞ്ചായത്തു പ്രസിഡന്റ് രേഷ്മ മറിയം റോയ് സ്ഥലം സന്നർശിച്ചു.