പത്തനംതിട്ട : കോന്നി ഡിപ്പോയിൽ നിന്ന് കൊച്ചാലുംമൂട് , കൊടുമൺ, പറങ്ങോട് വഴി അടൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് നിറുത്തിയിട്ട് ഒരു വർഷമായി. പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടിലും ബസ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താഴൂർകടവ്, അങ്ങാടിക്കൽ വടക്ക്, അങ്ങാടിക്കൽ വില്ലേജ് ഓഫീസ്, ഗവ.ആയുർവേദ ആശുപത്രി, ഒറ്റത്തേക്ക്, വയണകുന്ന്, അങ്ങാടിക്കൽ തെക്ക് , കൊടുമൺചിറ, കുളത്തിനാൽ, മണിമല(കൊടുമൺ കിഴക്ക്), ചിലന്തി അമ്പലം, കൊടുമൺ തുടങ്ങിയ റൂട്ട് വഴി ബസ് സർവീസ് ഇല്ല. സാധാരണക്കാരടക്കം താമസിക്കുന്ന ഇവിടത്തുകാരുടെ യാത്ര ഏറെ ബുദ്ധിമുട്ടിയാണ്. ഓഫീസ്, സ്കൂൾ സമയം നോക്കിയാണ് ഇവിടെ ബസ് സർവീസ് നടത്തിയിരുന്നത്.