മല്ലപ്പള്ളി : ദിവംഗതനായ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അനുസ്മരണ സമ്മേളനം കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ നടന്നു. അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.അനീഷ് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഫാ.സി.കെ. കുര്യൻ, പി.സി. വർഗീസ്, അലക്‌സ് തെക്കൻനാട്ടിൽ, ട്രസ്റ്റി ജോർജ് വർഗീസ്, ജോബിൻ ജെ. സാബു, ജിനു ചെറിയാൻ ജോൺ എന്നിവർ പ്രസംഗിച്ചു.