കലഞ്ഞൂർ: പഞ്ചായത്തിലെ ഇരുപതാം വാർഡിലേക്ക് ആഗസ്റ്റ് പതിനൊന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാമനി‌ദ്ദേശപത്രിക സമർപ്പിച്ചു. അലക്സാണ്ടർ ഡാനിയേൽ ( എൽ. ഡി.എഫ് ), ജോൺ ഫിലിപ്പ് ( യു. ഡി. എഫ് ) സതീഷ് ചന്ദ്രൻ ( എൻ,ഡി.എ ) എന്നിവരാണ് മത്സരരംഗത്തുള്ളവർ. അഞ്ചുപേർ പത്രിക നൽകിയിരുന്നെങ്കിലും രണ്ടുപേർ പിന്മാറി. വാർഡ് അംഗമായിരുന്ന യു.ഡി.എഫിലെ മാത്യു മുളകുപാടത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.