കൂടൽ: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ, നെടുമൺകാവ് ജംഗ്ഷനിലെ കുഴികൾ അപകടഭീഷണി ഉയർത്തുന്നു. മഴപെയ്യുന്നതോടെ റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴികളിൽ വീണ് അപകടമുണ്ടാകുന്നുണ്ട്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി പണികൾ നടത്തുന്ന കമ്പനി റോഡിലെ മറ്റു ഭാഗങ്ങളിലെ കുഴികൾ പാറപ്പൊടി ഉപയോഗിച്ച് താത്കാലികമായി മൂടിയിട്ടുണ്ടെങ്കിലും നെടുമൺകാവ് ജംഗ്ഷനിൽ കുഴികൾ അതേപടി കിടക്കുകയാണ്.