കലഞ്ഞൂർ: പാടം - കലഞ്ഞൂർ റോഡരികിലെ വാഴപ്പറയിൽ വനംവകുപ്പിന്റെ കാടുകയറികിടക്കുന സ്ഥലം കാട്ടുപന്നികളുടെയും, ഇഴജന്തുക്കളുടെയും താവളമായി മാറുകയാണ്. . സംസ്ഥാന ഫാമിങ് കോർപ്പറേഷന്റെ വാഴപ്പറയിലെ ഹൈടെക് നഴ്സറിക്ക് സമീപമാണ് സ്ഥലം.. ഇവിടെ പകൽ സമയത്തുപോലും കാട്ടുപന്നികളെ കൂട്ടമായി കാണാം. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.