വനിതാ കമ്മിഷൻ നവോത്ഥാന നിലപാടുകൾക്ക് അപമാനം: കെ. പദ്മകുമാർ

പത്തനംതിട്ട : കേരളത്തിലെ സ്ത്രീകൾ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം എന്ന സന്ദേശമുയർത്തി ബി.ഡി.ജെ.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വനിതാ കമ്മിഷൻ നവോത്ഥാന നിലപാടുകൾക്കുതന്നെ അപമാനമായി മാറുകയാണെന്നും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കെ. പദ്മകുമാർ പറഞ്ഞു.

. ജില്ലാ പ്രസിഡന്റ് ഡോ.എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണെന്നും അവരുടെ പ്രശ്നങ്ങളിൽ അടിയന്തരമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ടി. പി സുന്ദരേശൻ, ജില്ലാ ജനറൽ സെക്രട്ടറി കൂടൽ നോബൽ കുമാർ, മഹിളാ സംഘം പ്രസിഡന്റ് ഓമന ദിവാകരൻ, എൻ. വിനയചന്ദ്രൻ

സതീഷ് ബാബു, സുനിൽ അടൂർ, സുരേഷ് മുടിയൂർക്കോണം. ദിവാകരൻ കോഴഞ്ചേരി, അഭിലാഷ്, സരള പുരുഷോത്തമൻ, ബിജി പ്രസാദ്, പ്രകാശ് കിഴക്കുപുറം, ഭാസ്കരൻ , സനൽ പൂഴിക്കാട് , ജഗത് പ്രിയ എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ എല്ലാ ജില്ലാ, മണ്ഡലം ആസ്ഥാനങ്ങളിലും ധർണ സംഘടിപ്പിച്ചിരുന്നു.