റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ കൊവിഡ് കാലത്തെ അനാസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐ നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം നാറാണംമൂഴി ലോക്കൽ സെക്രട്ടറി സെക്രട്ടറി എസ്.ആർ സന്തോഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. അതുൽ തോമസ് പതാലിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി മിഥുൻ മോഹൻ, ജ്യോതിശ്രീനിവാസ്, അനീഷ് കുമാർ വി.സി ,റോബിൻ സെബാസ്റ്യൻ, ഷിബിൻ രാജ് എന്നിവർ സംസാരിച്ചു.