പത്തനംതിട്ട: ഭിന്നശേഷിക്കാരുടെ ദുരിതങ്ങൾ കുറയ്ക്കാനുള്ള ബാദ്ധ്യത ഭരണഘടനാ പ്രകാരവും ഭിന്നശേഷി നിയമ പ്രകാരവും സർക്കാരുകൾക്കാണെന്ന് മുന്നാക്ക വിഭാഗ കമ്മിഷൻ മുൻ ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ് എം.ആർ.ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. കേരളീയ വികലാംഗ ഐക്യ അസോസിയേഷൻ സംഘടിപ്പിച്ച ഭിന്നശേഷി നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ കമ്മീഷൻ മുൻ അംഗം അഡ്വ. ജെ.സന്ധ്യ മുഖ്യ പ്രഭാഷണം നടത്തി. എം.മൊയ്ദീൻ, ഡോ.പ്രദീപ് ശങ്കർ, ബാലകൃഷ്ണൻ കൊല്ലം, കൊല്ലക ബേബി, എം.കെ.ബാബുരാജ്, കെ.സി പത്മനാഭൻ, അനുപമ സതീഷ്, ബിജി മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.