minister

പത്തനംതിട്ട: കാൻസർ ഫലപ്രദമായി തടയുന്നതിനും അതിജീവിക്കുന്നവർക്ക് കരുത്തുപകരുന്നതിനുമായി ജീവനം കാൻസർ സൊസൈറ്റിക്ക് വേണ്ടി പ്രമുഖ ഓങ്കോളജിസ്റ്റുകൾ തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി വീണാജോർജിന് കൈമാറി. റിപ്പോർട്ട് വിശദമായി പഠിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൈമാറി. പ്രസിഡന്റ് പി.ജി സന്തോഷ് കുമാർ, ഭാരവാഹികളായ മുഹമ്മദ് മിർസാദ്, കെ.സി ശശികുമാർ ,രമേശ് ആനപ്പാറ, ഷെഫീക്ക് പത്തനംതിട്ട, അരുൺ കോന്നി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.