r

പത്തനംതിട്ട : കെ.എസ്.ഇ.ബിയിൽ മാനേജ്മെന്റിന്റെ കടുത്ത തൊഴിലാളി ദ്രോഹത്തിനെതിരെ വൈദ്യുതി ഭവനിലും ഡിവിഷനിലും വൈദ്യുതി മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ ധർണ നടത്തി . മാനേജ്മെന്റ് റീ സ്ട്രക്ച്ചറിംഗിന്റെ പേരിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ധർണയിൽ ആവശ്യപ്പെട്ടു. ബി .എം.എസ് ജില്ലാ സെക്രട്ടറി എ.കെ ഗിരീഷ് യോഗം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മസ്ദൂർ സംഘ് ജില്ലാ പ്രസിഡന്റ് എം.ആർ സജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് വരവൂർ, വി.ആർ അനിൽ, രാജേഷ്, പ്രിൻസ്, സുശീലൻ എന്നിവർ സംസാരിച്ചു.