കോന്നി : ദ്രാവിഡ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വാഴമുട്ടം ഈസ്റ്റ് അംബേദ്കർ നഗറിലെ കൊവിഡ് ബാധിതരായ കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സതീഷ് മല്ലശേരി അദ്ധ്യക്ഷത വഹിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, ഡി. മനോജ് കുമാർ, എൻ. തങ്കപ്പൻ, തങ്കമണി, കെ.ആർ. മനോഹരൻ, രവീന്ദ്ര കുമാർ, ഉൻമേഷ് പൂങ്കാവ്, മനീഷ്, രാജേന്ദ്രൻ വള്ളിക്കാവ് എന്നിവർ പങ്കെടുത്തു.