പന്തളം: ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഉപവാസ സമരം നടത്തി. പന്തളം നവരാത്രി മണ്ഡപത്തിന് സമീപം നടന്ന സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാബു കടകോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബസ് ഓണേഴ്‌സ് ഫെഡറേഷൻ കേന്ദ്ര കമ്മിറ്റിയംഗം ലാലു മാത്യു, അസോസിയേഷൻ പന്തളം ഏരിയാ സെക്രട്ടറി രാധാകൃഷ്ണൻ നായർ, സി.ഐ.ടി.യു പന്തളം ഏരിയാ സെക്രട്ടറി വി.പി. രാജേശ്വരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുഗതാഗതം സംരക്ഷിക്കുക, ബസുകൾക്കു പലിശരഹിത വായ്പ അനുവദിക്കുക, ഡീസലിന് സബ്‌സിഡി നല്കുക, കൊവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക, ബസ് പെർമിറ്റുകൾ പുതുക്കി നല്കുക, ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളേതുൾപ്പെടെയുള്ള യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കുക, ഗതാഗത നയം രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.