കടമ്പനാട് : ഇളം പള്ളിയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇതോടെ ആകെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. ഓണത്തിന് വിളവെടുക്കേണ്ട വിളകൾ കുത്തി മറിച്ച് കളയുകയാണ്. പന്നികൾ കൂട്ടമായാണ് ഇറങ്ങുന്നതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം വള്ളിവിളയിൽ രവിയുടെ 20 മൂട് കപ്പ, 12 മൂട് കാച്ചിൽ, രവിനിവാസിൽ രവിയുടെ 20 മൂട് കാച്ചിൽ . 15 മൂട്ചേമ്പ്, ഷൈൻ നിവാസിൽ ലീലയുടെ 18 മൂട് ചീനി, പൂന്തോട്ടത്തിൽ ഉണ്ണികൃഷ്ണ പിള്ളയുടെ എട്ട് മൂട് കപ്പയും, ആറ് മൂട് കാച്ചിലും പന്നികൾ നശിപ്പിച്ചു. കനാലുകളിലെല്ലാം വലിയ തോതിൽ കാട് വളർന്ന് നിൽക്കുന്നു. ഈ കാടുകളിലാണ് പന്നികൾ വിവരിക്കുന്നത്. പന്നിശല്യം ഇല്ലാതാക്കാൻ പഞ്ചായത്ത് - കൃഷി വകുപ്പധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം