അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അബ്ദുൾകലാം അനുസ്മരണം നടത്തി. ഐ. എസ്. ആർ. ഒ ഉദ്യോഗസ്ഥൻ അബ്ദുൾ മജിദ് ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കുട്ടികളുടെ കലാം ക്വിസ് മത്സരത്തിന് വി. എസ്. വിദ്യ നേതൃത്വം നൽകി. കലാമിന്റെ കൃതിയായ അഗ്നിച്ചിറകുകൾ എന്ന ഗ്രന്ഥത്തിന്റെ വായനയും ചർച്ചയും നടത്തി. വൈസ് പ്രസിഡന്റ് മുരളി കുടശനാട് സമ്മാനങ്ങൾ വിതരണം ചെയ്തു.