കോന്നി : യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ളോക്ക് പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് രാവിലെ 11ന് ചർച്ച ചെയ്യും. പ്രസിഡന്റ് എം.വി. അമ്പിളിയ്ക്കെതിരെയാണ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. നിലവിൽ യു.ഡി.എഫ് -7, എൽ.ഡി.എഫ് -6 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസും പാസാക്കുമെന്ന് എൽ.ഡി.എഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു.