അടൂർ: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടൂരിൽ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുടമകൾ ഉപവാസ സമരം നടത്തി. ഡീസൽ വില വർദ്ധന, ടയർ,സ്പെയർ പാർട്ട്സ്,ഓയിൽ എന്നിവയുടെ വർദ്ധനവും ബസ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനാൽ പൊതുഗതാഗതം സംരക്ഷിക്കുകയും ഡീസലിന് സബ്സിഡി നൽകണമെന്നും, പെർമിറ്റുകൾ പുതുക്കി നൽകണന്നെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അടൂർ നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അടൂർ പന്തളം മേഖല പ്രസിഡന്റ് ലിജു മംഗലത്ത് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അനിൽ ഹരിശ്രീ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി ഹർഷകുമാർ, കെ.പി.സി.സി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം,ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം, അഡ്വ.എസ്.മനോജ്, എം. അലാവുദ്ദീൻ, അനശ്വര രാജൻ, ഏഴംകുളം അജു, ഷിബു മണ്ണടി, കമറുദ്ദീൻ മുണ്ടുതറയിൽ, രാജൻ പള്ളിക്കൽ, അരുൺ കെ.എസ് മണ്ണടി എന്നിവർ പ്രസംഗിച്ചു.