മല്ലപ്പള്ളി: മുൻ മന്ത്രിയും സ്പീക്കറും ആയിരുന്ന ടി.എസ്. ജോണിന്റെ കുടുംബ വീടിന്റെ ജപ്തി നടപടികളെക്കുറിച്ചും മകന്റെ സംരക്ഷണത്തെക്കുറിച്ചും നിലവിലുള്ള അവ്യക്തതകൾ മാറ്റുവാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ജേക്കബ് എം.എബ്രഹാം ആവശ്യപ്പെട്ടു. ഇതിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ മുഴുവൻ കേരളാ കോൺഗ്രസ് വിഭാഗം നേതാക്കളും ഒത്തുചേർന്നു പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മല്ലപ്പള്ളിയുടെ വികസന നായകനായകനും പൊതു പ്രവർത്തകനായിരുന്ന അദ്ദേഹത്തിന് ആദരവ് പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.