പന്തളം: കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ് യൂണിയൻ കാർഷിക അനുബന്ധ മേഖലകളിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അറിയിച്ചു.
പശുവളർത്തൽ, ആടുവളർത്തൽ, മുട്ടക്കോഴി വളർത്തൽ എന്നിവയിൽ താല്പര്യമുള്ള കരയോഗാംഗങ്ങൾക്കും സ്വയം സഹായാംഗങ്ങളായ വനിതകൾക്കും വേണ്ടിയാണ് സംരംഭങ്ങൾ ആരംഭിക്കുന്നത്. സ്വയം സഹായ സംഘാംഗങ്ങൾക്കായി തൂശനില മിനി കഫേ ആരംഭിക്കുന്നതിനും സഹായം നൽകും.
കൂടുതൽ വിവരങ്ങൾക്ക് യൂണിയൻ സെക്രട്ടറി, എം.എസ്.എസ് കോഓർഡിനേറ്റർ എന്നിവരുമായി ബന്ധപ്പെടണം. കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി ധനശ്രീ പദ്ധതിയിൽ സ്വയം സഹായ സംഘങ്ങൾക്ക് 4 .10 കോടി രൂപ വായ്പയായി വിതരണംചെയ്തിട്ടുണ്ട്.