dharna
തിരുവല്ല നഗരസഭാ കവാടത്തിൽ ബി.ജെ.പി നടത്തിയ ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ശബരിമല ഇടത്താവളം നിർമ്മാണം അടിയന്തരമായി പൂർത്തികരിക്കുക, വാക്സിനേഷൻ കേന്ദങ്ങളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ ജനകിയ ധർണ സംഘടിപ്പിച്ചു. ജില്ലാ ജനറൽസെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ,അനീഷ് വർക്കി,ജില്ലാസെൽ കോർഡിനേറ്റർ വിനോദ്,വൈസ് പ്രസിഡന്റ് രാജ്പ്രകാശ്, സുജാത. ആർ, യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി നിതീഷ്.ആർ, ജില്ലാ കമ്മിറ്റിയംഗം രാധാകൃഷ്ണൻ വേണാട്ട്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാർ, യുവമോർച്ച മണ്ഡലം ജനറൽസെക്രട്ടറി വിജേഷ്കുമാർ, കൗൺസിലർമാരായ ഗംഗാ രാധാകൃഷ്ണൻ, ശ്രീനിവാസ് പുറയാറ്റ്, മിനി പ്രസാദ്, വിജയകുമാർ, വിമൽ.ജി, രാഹുൽ ബിജു. പൂജാ ജയൻ, പരിസ്ഥിതി സെൽ ജില്ലാകൺവീനർ അഡ്വ.രാജേഷ് നെടുമ്പ്രം, അഡ്വ.കുര്യൻ ജോസഫ്.യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജീവ് പരിയാരത്ത്,എസ്.സി.മോർച്ച മണ്ഡലം സെക്രട്ടറി നിതിൻ മോനായി, ഉണ്ണി പുറയാറ്റ്,അഖിൽ അമ്പാടി,ഗോപിദാസ് എന്നിവർ നേതൃത്വം നൽകി.