f

അടൂർ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കേരളത്തിൽ വർദ്ധിച്ചു വരുന്ന അതിക്രൂരമായ അതിക്രമങ്ങളിലും പീഡനങ്ങളിലും നടപടിയെടുക്കാതെ സർക്കാർ നിസംഗത പാലിക്കുന്നതിൽ പ്രതിഷേധിച്ച് കേരള എൻ. ജി. ഒ സംഘ് അടൂർ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. കെ. എസ്. ആർ. ടി. സി കോർണറിൽ നടന്ന പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജി. വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രിയേഷ് ,.ബ്രാഞ്ച് സെക്രട്ടറി ജി. അരുൺകുമാർ , കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു.