sammelanam-
തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഡോ.എ.പി.ജെ അബ്ദുൾ കലാം അനുസ്മരണ സമ്മേളനം ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾകലാമിന്റെ ആറാമത് അനുസ്മരണം തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ അനുസ്മരണം ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത ഉദ്‌ഘാടനം ചെയ്തു. സർക്കിൾ ഇസ്പെക്ടർ വിനോദ് കുമാർ, സ്‌കൂൾ പ്രഥമാദ്ധ്യാപകരായ ഗീത ടി.ജോർജ്, ഷാജി മാത്യു, ആശാ ലത, തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജുവല്ലറി അസിസ്റ്റന്റ് മാനേജർ രാകേഷ് പി, ജോളി സിൽക്‌സ് അസിസ്റ്റന്റ് മാനേജർ വിജയ് പോൾ, പി.ആർ.ഓ ടി.സി ലോറൻസ് എന്നിവർ പ്രസംഗിച്ചു. തുടർച്ചയായി ആറാം വർഷവും അബ്ദുൾകലാം അനുസ്മരണം നടത്തുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പ്രവർത്തകർ ചേർന്ന് തിരുവല്ല പൊലീസ് സ്റ്റേഷന്റെ പരിസരം വൃത്തിയാക്കുകയും ചെയ്തു.